എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് നേതൃത്വ യോഗത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Thursday 13th June 2013 6:19pm

congress-and-i.uml

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പിനെതിരെയാണ് രൂക്ഷ വിമര്‍ശനമുണ്ടായത്.
Ads By Google

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടീ യോഗത്തിലാണ്‌  ഇതു സംബന്ധിച്ചുള്ള വികാരം അണപൊട്ടിയത്.

പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതിലും വിവേചനമുണ്ട്. റോഡ് വികസന പദ്ധതികള്‍ അനുവദിക്കുന്നതിലും കോണ്‍ഗ്രസ് നിയമസഭാ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ നീതി ഉറപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

10000 കോടി രൂപയുടെ റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനമാണ് ലീഗിനെതിരെ യോഗത്തില്‍ ഉയര്‍ന്നത്.

റോഡ് വികസ കാര്യങ്ങളില്‍ ലീഗ് എം.എല്‍.എമാരുടെ മണ്ഡലങ്ങള്‍ക്ക് മാത്രമാണ് പരിഗണന കൊടുക്കുന്നതെന്ന ആരോപണവും  യോഗത്തില്‍ ഉയര്‍ന്നു.

എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വം ഇതുവരെ മറുപടിയൊന്നും അറിയിച്ചിട്ടില്ല.

Advertisement