എഡിറ്റര്‍
എഡിറ്റര്‍
ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കില്ലെന്ന് ഫെര്‍ഗൂസണ്‍
എഡിറ്റര്‍
Sunday 3rd March 2013 7:16am

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ഇല്ലെന്ന് യുണൈറ്റഡ് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍. അടുത്ത സീസണോടുകൂടി ക്രിസ്റ്റിയാനോ തന്റെ പഴയ ടീമില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ക്രിസ്റ്റ്യാനോ തിരിച്ച് വരാനുള്ള സാധ്യത നിലവിലില്ല. റയല്‍ മാഡ്രിഡുമായി ക്രിസ്റ്റിയാനോയ്ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ഇനിയും ബാക്കിയുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിന് സാധ്യതയില്ല. ഫെര്‍ഗുസണ്‍ പറഞ്ഞു.

റയലിന് ഇപ്പോള്‍ തന്നെ മികച്ച ധാരാളം താരങ്ങളുണ്ട്. പക്ഷേ റൊണാള്‍ഡോ അവരേക്കാള്‍ മികച്ചവരാണെന്നത് സത്യം തന്നെ. യുണൈറ്റഡില്‍ നിന്ന് പോയതിനേക്കാള്‍ അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടെന്നും ഫെര്‍ഗൂസണ്‍ പറയുന്നു.

റൊണാള്‍ഡോ ഇപ്പോള്‍ വളരെ പക്വമതിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കാലത്താണ് ഇപ്പോഴുള്ളത്. ഏറ്റവും നന്നായി കളിക്കേണ്ട സമയം, അതിന് ക്രിസ്റ്റിയാനോയ്ക്ക് സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Advertisement