ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്
COVID-19
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th October 2020, 8:07 pm

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച റൊണാള്‍ഡോ സ്വീഡനെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

റൊണാള്‍ഡോയ്ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്നും നിലവില്‍ ആരോഗ്യവാനാണെന്നും ടീം അറിയിച്ചിട്ടുണ്ട്. താരത്തെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

റൊണാള്‍ഡോയ്ക്ക് പോസിറ്റീവായതിന് പിന്നാലെ സഹതാരങ്ങള്‍ക്ക് പരിശോധന നടത്തിയെന്നും മറ്റാര്‍ക്കും രോഗമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cristiano Ronaldo tests positive for COVID-19