ക്രിസ്റ്റ്യാനോയോ മെസിയോ? ആരാണ് ഗോട്ട് എന്ന് വെളിപ്പെടുത്തി ശുഭ്മന്‍ ഗില്‍
Sports News
ക്രിസ്റ്റ്യാനോയോ മെസിയോ? ആരാണ് ഗോട്ട് എന്ന് വെളിപ്പെടുത്തി ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th May 2023, 9:54 pm

 

ഐ.പി.എല്‍ ഫൈനലിന് മുന്നോടിയായി വലിയ താരപരിവേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ലഭിക്കുന്നത്. ക്രിക്കറ്റില്‍ പുതുചരിത്രം കുറിക്കുന്ന ഗില്ലിന് ഫുട്‌ബോളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്നറിയാന്‍ ആരാധകരും കാത്തരിക്കുകയാണ്.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണോ അതോ ലയണല്‍ മെസിയെ ആണോ കൂടുതല്‍ ഇഷ്ടമെന്ന കാര്യം ഗില്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. താനൊരു കടുത്ത ലയണല്‍ മെസി ആരാധകനാണെന്നാണ് ഗില്‍ മുമ്പ് പറഞ്ഞിരുന്നത്. മെസിയെക്കുറിച്ച് ഗില്‍ പറയുന്ന പഴയ വീഡിയോകള്‍ സഹിതമാണ് താരത്തിന്റെ മെസി ആരാധന ഇപ്പോള്‍ പുറത്തുവരുന്നത്. നെയ്മറേയും ഇഷ്ടമാണെന്നും താരം പറയുന്നു.

 

അര്‍ജന്റീന ലോകകപ്പ് നേടിയ ശേഷം ‘The GREATEST of all time Leo Messi. SIIIIIIUUUUUUU.’ എന്നാണ് ഗില്‍ ട്വീറ്റ് ചെയ്തത്. മെസിയെ പുകഴ്ത്തുന്നതിനോടൊപ്പം തന്നെ റൊണാള്‍ഡോയെ കളിയാക്കുന്നതും ട്വീറ്റില്‍ കാണാം.

2022 ഫിഫ ലോകകപ്പിനിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍, ടൂര്‍ണമെന്റില്‍ അര്‍ജന്റീന മികച്ച പ്രകടനം നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും, 36 വര്‍ഷം നീണ്ട വരള്‍ച്ചക്ക് വിരാമമിട്ട് ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് നേടണമെന്നാണ് ആഗ്രഹമെന്നും ഗില്‍ മറുപടി നല്‍കിയിരുന്നു.

‘മെസിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്യുമ്പോള്‍, മെസി നേരിട്ടിരുന്ന ബോഡി ഷെയ്മിങ്ങും കപ്പടിക്കാന്‍ കാണിക്കുന്ന അഭിനിവേശവും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.

ഈ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം പതറാതെ ടീമിനെ മുന്നോട്ട് നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയര്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടും. മെസി ഉള്ളത് കൊണ്ട് അര്‍ജന്റീന ലോകകപ്പില്‍ മുന്നേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ഗില്‍ മെസിയെ പ്രശംസിച്ചു.

അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലെജന്‍ഡ് വിരാട് കോഹ്‌ലി. റോണോ മികവ് കാട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം താരത്തെ അഭിനന്ദിച്ച് കോഹ്‌ലി രംഗത്തെത്താറുണ്ട്.

content highlights: Cristiano Ronaldo or Lionel Messi? Shubman Gill picked his favorite