എഡിറ്റര്‍
എഡിറ്റര്‍
ബാലണ്‍ ഡി ഓര്‍ നേടാന്‍ ക്രിസ്റ്റിയാനോ യോഗ്യന്‍: ജോസ് മൊറീഞ്ഞോ
എഡിറ്റര്‍
Wednesday 20th March 2013 10:52am

മാഡ്രിഡ്: 2012 ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യോഗ്യനാണെന്ന് റയല്‍ മാഡ്രിഡ് മേധാവി ജോസ് മൊറീഞ്ഞോ.

Ads By Google

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു. എന്നാല്‍ മെസ്സിയേക്കാള്‍ അതിന് യോഗ്യന്‍ ക്രിസ്റ്റിയാനോ ആണെന്നാണ് മൊറീഞ്ഞോയുടെ പക്ഷം.

ക്രിസ്റ്റ്യാനോ ലാ ലീഗയില്‍ മെസ്സിയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എല്ലാ റെക്കോര്‍ഡുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കുകയും ചെയ്തിരുന്നു. പുര്‌സകാരത്തിന് എന്ത്‌കൊണ്ടും യോഗ്യന്‍ ക്രിസ്റ്റിയാനോ തന്നെയായിരുന്നു. മൊറീഞ്ഞോ പറയുന്നു.

തുടര്‍ച്ചയായി നാലാം തവണയായിരുന്നു മെസ്സി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഗ്രെഡ് മുള്ളറിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും കഴിഞ്ഞ വര്‍ഷം മെസ്സി തകര്‍ത്തിരുന്നു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്. മുള്ളര്‍ വര്‍ഷം 85 ഗോളുകളായിരുന്നു നേടിയത്.  മെസ്സി കഴിഞ്ഞ വര്‍ഷം നേടിയത് 86 ആറ് ഗോളുകളാണ്.

Advertisement