സൗദി കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രനേട്ടത്തിനരികെ പോർച്ചുഗീസ് ഇതിഹാസം
Football
സൗദി കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രനേട്ടത്തിനരികെ പോർച്ചുഗീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 3:09 pm

2023-24 സൗദി പ്രൊ ലീഗ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലെ അല്‍ ഹിലാലിന്റെ 19ാം സൗദി കിരീടം നേട്ടമായിരുന്നു ഇത്. അല്‍ അസാമിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോലുകളുടെ വിജയം അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് അല്‍ ഹിലാല്‍ സൗദിയിലെ ചാമ്പ്യന്മാരായി മാറിയത്.

31 മത്സരങ്ങളില്‍ നിന്നും 29 വിജയവും രണ്ടു സമനിലയും അടക്കം 89 പോയിന്റോടെയായിരുന്നു അല്‍ ഹിലാലിന്റെ കിരീടനേട്ടം.

ഇതോടെ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് കിരീടം നഷ്ടമാവുകയും ചെയ്തു. ഒന്ന് മത്സരങ്ങളില്‍ നിന്നും 25 വിജയവും രണ്ടു സമനിലയും നാല് തോല്‍വിയും അടക്കം 77 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

മെയ് 17ന് അല്‍ നസറിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. അവള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ മത്സരത്തില്‍ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.

അല്‍ ഹിലാലിനെതിരെയുള്ള മത്സരത്തില്‍ രണ്ട് ഗോള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ സൗദി ലീഗിന്റെ ചരിത്രത്തിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

ഈ സീസണില്‍ റൊണാള്‍ഡോ 28 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. രണ്ട് ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 2018-19 സീസണില്‍ 34 ഗോളുകള്‍ നേടിയ മൊറോക്കന്‍ താരം അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡ് തകര്‍ക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

ഈ 39ാം വയസിലും വീര്യം ചോരാത്ത പ്രകടനമാണ് റൊണാള്‍ഡോ സൗദിയില്‍ നടത്തുന്നത്. വരും മത്സരങ്ങളിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ മിന്നും  പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Cristaino Ronaldo waiting for a new Milestone