ഒണിയന്‍ റിംഗ് ഫ്രൈ അഥവാ ഉള്ളി വള ഫ്രൈ
Recipe
ഒണിയന്‍ റിംഗ് ഫ്രൈ അഥവാ ഉള്ളി വള ഫ്രൈ
ന്യൂസ് ഡെസ്‌ക്
Tuesday, 19th June 2018, 2:52 pm

മഴക്കാലം ശക്തിപ്രാപിക്കുകയാണ്. മഴക്കാലത്ത് മഴ കണ്ടുകൊണ്ട് ഒരു ചായയും ഒരു എണ്ണകടിയും കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. പൊതുവെ കഴിക്കുന്ന എണ്ണക്കടികളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു കടിയായാലോ ഇന്ന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ഒണിയന്‍ റിംഗ് ഫ്രൈ, മലയാളീകരിച്ച് നമുക്ക് അത് ഉള്ളി വളപ്പൊരി എന്നോ ഉള്ളിപ്പൊരി എന്നോ പറയാം.

ഒണിയന്‍ റിംഗ് ഫ്രൈ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

വലിയ ഉള്ളി – 3 എണ്ണം

ഇഞ്ചി

വെളുത്തുള്ളി

വറ്റല്‍ മുളക് – 3 എണ്ണം

പച്ചമുളക് – 1

മൈദ -2 1/2 കപ്പ്

ഗരംമസാല – 1/2 സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്പൂണ്‍

ബേക്കിംഗ് സോഡ – 1 ടീസ്പൂണ്‍

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഉള്ളി എല്ലാം ആദ്യം കനത്തില്‍ റൗണ്ടായി അരിയുക, അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്. വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഒരല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തില്‍ എണ്ണ എടുത്ത് ചൂടാക്കി ഉള്ളി എണ്ണയില്‍ വറുത്ത് കോരുക. വളയങ്ങളാക്കി വേണം ഇത്തരത്തില്‍ വറുത്ത് കോരാന്‍.

അതിന് ശേഷം മൈദ, ഗരം മസാല, സോഡപ്പൊടി, കോണ്‍ഫ്‌ളോവര്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് നേരത്തെ അരച്ച് വെച്ച് പേസ്റ്റ് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അതിന് ശേഷം പൊരിച്ച് വെച്ച് ഉള്ളി വളയങ്ങള്‍ ഈ മാവില്‍ മുക്കി ഒന്നുകൂടി എണ്ണയില്‍ ഇട്ട് പൊരിച്ച് എടുക്കാം ഇത് സോസില്‍ മുക്കിയോ ചട്‌നി ഉപേയോഗിച്ചോ കഴിക്കാം.