എഡിറ്റര്‍
എഡിറ്റര്‍
ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
എഡിറ്റര്‍
Saturday 12th August 2017 4:28pm

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് അന്വേഷണചുമതല.

എന്‍.സി.പി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്കെതിരെയുള്ള പരാതിയിന്മേലാണ് അന്വേഷണം. നേരത്തേ ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.


Also Read:‘കോഴ പകുത്ത് നല്‍കിയപ്പോള്‍ കുറഞ്ഞുപോയതിലാണോ അന്വേഷണം’; മെഡിക്കല്‍ കോളേജ് കോഴയില്‍ ബി.ജെ.പിയുടെ സംഘടനാനടപടിയെ പരിഹസിച്ച് എം.വി ജയരാജന്‍


അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

Advertisement