എഡിറ്റര്‍
എഡിറ്റര്‍
ബാറ്റ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഹര്‍മ്മന്റെ പുതിയ ഇന്നിംങ്‌സ് ഫാഷന്‍ റാംപില്‍; ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Friday 22nd September 2017 11:45pm

മൈസൂര്‍: വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന കളിക്കാരിയാണ് ഹര്‍മന്‍ പ്രീത് കൗര്‍. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശനം ഒരുക്കിയത് ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു.

ക്രിക്കറ്റില്‍ ആരാധകരുടെ മനം കവര്‍ന്ന ഹര്‍മ്മന്‍ ഇപ്പോളിതാ റാംപിലും തിളങ്ങുകയാണ്.മൈസൂര്‍ ഫാഷന്‍ വീക്കിന്റെ അവസാന ദിവസമാണ് ഹര്‍മ്മന്‍പ്രീത് എസ്റ്റോസ് ഡിസൈനര്‍ അര്‍ച്ചന കൊച്ചൂരിന് വേണ്ടി റാംപില്‍ കയറിയത്. നീല ലെഹംഗയില്‍ കാണികളെ മുഴുവന്‍ ഞെട്ടിക്കാന്‍ ഹര്‍മ്മന് കഴിഞ്ഞു.


Also Read ‘ദിലീപിനെ കുടുക്കിയത് മലയാളസിനിമയിലെ അഹങ്കാരിയായ നടന്‍’; ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി.സി ജോര്‍ജ്


ഗ്രൗണ്ടില്‍ വെടിക്കെട്ട് ബാറ്റിംങ് നടത്തി എതിരാളികളെ ഞെട്ടിച്ച ഹര്‍മ്മന്‍ പക്ഷേ റാംപില്‍ കയറിയപ്പോള്‍ കുറച്ച് ആശങ്ക മുഖത്തുണ്ടായിരുന്നു. എങ്കിലും ആരാധകരുടെ മനം മയക്കുന്ന ആ ചിരി കളയാന്‍ ഹര്‍മ്മന്‍ തയ്യാറായിരുന്നില്ല.

ചിത്രങ്ങള്‍ കാണാം

 

Advertisement