എഡിറ്റര്‍
എഡിറ്റര്‍
ടി.പി ചന്ദ്രശേഖരനെ കൊന്നത് മലയാളികളല്ല, പിണറായി വിജയന്റെ പിണിയാളുകള്‍: സി.ആര്‍ പരമേശ്വരന്‍
എഡിറ്റര്‍
Sunday 2nd June 2013 12:08am

C R Parameswaran gives P Surendrante thiranjedutha kathakal 1981-2011 to Poet Sebastian at Kerala Sahithya Akadamy in Thrissur

തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരനെ കൊന്നത് മലയാളികളല്ല, ഞാനല്ല, നിങ്ങളല്ല,  പിണറായി വിജയന്റെ പിണിയാളുകളെന്ന് സി.ആര്‍ പരമേശ്വരന്‍. എഴുത്തുകാര്‍ തങ്ങളുടെ കടമകള്‍ മറന്ന് നിശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”എഴുപതുകളിലെ രാഷ്ട്രീയ കഥകള്‍ എഴുതിയിരുന്നവരെ പോലെ എഴുതാന്‍ എനിക്കും മോഹമുണ്ടായില്ല. എന്തുകൊണ്ടോ അത്രക്കൊന്നും സാധിച്ചില്ല. പുതിയ കാലത്തെ രാഷ്ട്രീയ കഥകള്‍ പി.സുരേന്ദ്രനെ പോലെയുള്ളവരെ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. മറ്റാരേയും കാണാന്‍ സാധിക്കുന്നില്ല.

Ads By Google

തളിപ്പറമ്പില്‍ ഷുക്കൂറിനെ, 21 വയസ്സുള്ള എന്റെ മകന്റെ മാത്രം പ്രായമുള്ള ഒരു കുട്ടിയെ പത്തോ നൂറോ ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിട്ടും വായനാ സമൂഹത്തെ, പൊതുസമൂഹത്തെ, രാഷ്ട്രീയക്കാരെ ബാധിച്ചിട്ടില്ല.

അതു പോലെ തന്നെ ടി.പി ചന്ദ്രശേഖരന്റെ മരണം സംഭവിക്കുമ്പോഴും നിശബ്ദനായിരിക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് പറയുന്ന ആളുകള്‍ പോലും ബാബു.എന്‍.പാലിശ്ശേരിയുടെ പുറകില്‍ പോയിരിക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല.
ടി.പി ചന്ദ്രശേഖരനെ കൊന്നത് മലയാളികളല്ല, ഞാനല്ല, നിങ്ങളല്ല,  പിണറായി വിജയന്റെ പിണിയാളുകളാണെന്ന് വിളിച്ച് പറയാന്‍ എഴുത്തുകാര്‍ തയ്യാറാവണ്ടേ”യെന്നും സി.ആര്‍ പരമേശ്വരന്‍ പറഞ്ഞു.

‘പി സുരേന്ദ്രന്റെ തിരഞ്ഞെടുത്ത കഥകള്‍ 1981-2011’ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.ആര്‍ പരമേശ്വരന്‍. യുവ കവി സെബാസ്റ്റ്യന്‍ പുസ്തകം ഏറ്റുവാങ്ങി.

Advertisement