എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം
എഡിറ്റര്‍
Tuesday 1st August 2017 5:36pm

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. സംഭവം ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നടപടി അനാവശ്യമായിപ്പോയെന്നും ഒഴിവാക്കാമായിരുന്നുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്രത്തിന് അതൃപ്തിയുണ്ട്. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ലെന്നും ഇത്തരം നടപടികളെ സി.പി.ഐ.എം എപ്പോഴും എതിര്‍ത്തിട്ടുള്ളതാണെന്നും കേന്ദ്ര നേതാക്കള്‍ നിരീക്ഷിച്ചു.


Also  Read:കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി


സര്‍വകക്ഷിയോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്രനേതൃത്വമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാനയോഗത്തിനിടയിലാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്.

Advertisement