കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു
kERALA NEWS
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു
ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 11:38 am

കണ്ണൂര്‍: കൊവിഡിനിടെ കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കണ്ണപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണപുരത്തെ തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.

തലയ്ക്കും കൈക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്.

അക്രമണത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ നന്ദകുമാറിന്റെ വീട്ടിലും ഇതേത്തുടര്‍ന്ന് ബോംബേറ് ഉണ്ടായി. കണ്ണപുരത്തെ വീടിന് നേരെയായിരുന്നു ആക്രമണം. ആളപായമില്ല. അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ അഴീക്കോട് സ്വദേശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. ദേശാഭിമാനി ജീവനക്കാരനും കണ്ണൂര്‍ യൂണിറ്റിലെ പ്രൂഫ് റീഡറുമായ എം. സനൂപിന്റെ വീടാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു സംഘം ആക്രമിച്ചത്. സനൂപ് സി.പി.ഐ.എം ചക്കരപ്പാറ ബ്രാഞ്ചംഗം കൂടിയാണ്.

സനൂപിന്റെ അയല്‍വാസിയും ചക്കരപ്പാറ ബ്രാഞ്ച് അംഗവുമായ കെ നിഷിത്തിന്റെ വീടിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ബൈക്കില്‍ എത്തിയ അക്രമി സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. ഇരുവരുടെയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇരു സംഭവങ്ങള്‍ക്കു പിന്നിലും ആര്‍എസ്.എസ് ആണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. പി സഹദേവന്‍, മണ്ടൂക്ക് മോഹനന്‍, കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക