പാലക്കാട് സി.പി.ഐ.എം. പ്രവർത്തകന് വെട്ടേറ്റു
kERALA NEWS
പാലക്കാട് സി.പി.ഐ.എം. പ്രവർത്തകന് വെട്ടേറ്റു
ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 11:28 pm

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന് വെട്ടേറ്റു. അട്ടപ്പാടിയിലെ കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ അരുണിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read ഖനന അഴിമതി: അഖിലേഷ് യാദവിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഈ മാസം മൂന്നിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളും സി.പി.ഐ.എം. പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തർക്കവും കൈയ്യാങ്കളിയും നടന്നിരുന്നു.

Also Read അമേരിക്കയിലെ കാലിഫോർണിയിൽ നടന്ന വെടിവെപ്പിൽ 3 മരണം, 4 പേർക്ക് പരിക്ക്

അതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായതെന്നാണ് സൂചന ലഭിക്കുന്നത്. ഇന്ന് വൈകിട്ട് അട്ടപ്പാടിയില്‍ സി.പി.ഐ.എം., ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു.