എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മി നായര്‍ക്കെതിരെ നടപടി വേണമെന്ന് സിന്‍ഡിക്കേറ്റ് പ്രമേയം; നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സിന്‍ഡിക്കേറ്റില്‍ തര്‍ക്കം
എഡിറ്റര്‍
Saturday 28th January 2017 5:19pm

lakshmi-nair


പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കണമെന്ന് കോണ്‍ഗ്രസ്, സി.പി.ഐ അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നാണ് സി.പി.ഐ.എം അംഗങ്ങള്‍ നിലപാടെടുത്തത്.

തിരുവനന്തപുരം:  ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്ന് സിന്‍ഡിക്കേറ്റ് പ്രമേയം. എട്ട് സി.പി.ഐ.എം അംഗങ്ങളും ഒരു ഡി.പി.ഐയുമടക്കം 9 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 6 അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതില്‍ 5 പേര്‍ കോണ്‍ഗ്രസുകാരും ഒരാള്‍ സി.പി.ഐ അംഗവുമാണ്.

അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളാണ് വിട്ടു നിന്നത്. ലക്ഷ്മി നായരെ പുറത്താക്കുന്നതിനുള്ള ശുപാര്‍ശ ഇല്ലാത്തതാണ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്.

അതേ സമയം ലക്ഷ്മി നായര്‍ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് കേരള വാഴ്‌സിറ്റി സിന്‍ഡിക്കറ്റ് യോഗത്തില്‍ തര്‍ക്ക രൂക്ഷമായി. നടപടി വേണമെന്ന് ശുപാര്‍ശ നല്‍കിയാല്‍ മതിയെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ പുറത്താക്കണമെന്ന് മറുവിഭാഗം ആവശ്യപ്പെടുകയായിരുന്നു.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കണമെന്ന് കോണ്‍ഗ്രസ്, സി.പി.ഐ അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നാണ് സി.പി.ഐ.എം അംഗങ്ങള്‍ നിലപാടെടുത്തത്.

കോളേജ് അഫിലിയേഷന്‍ റദ്ദാക്കി സര്‍ക്കാര്‍ കോളേജ് ഏറ്റെടുക്കണമെന്ന് സ.ിപി.ഐ യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്നതിന് എതിരായിരുന്നു സി.പി.ഐ.എം അംഗങ്ങള്‍.


Read more: രാമക്ഷേത്രം പണിയും, അറവു ശാലകള്‍ നിരോധിക്കും; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക


ലോ അക്കാദമിയുടെ അഫിലിയേഷന്‍ രേഖകള്‍ കാണാതായത് പരിശോധിക്കാന്‍ അഫിലിയേഷന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്, അക്കാദമിയിലെ ഇന്റേണല്‍, ഹാജര്‍ എന്നിവ സുതാര്യമാക്കണമെന്നും ഹോസ്റ്റലുകളിലെ ക്യാമറകള്‍ എത്രയും വേഗം എടുത്തുമാറ്റി സര്‍വകലാശാലയെ അറിയിക്കണമെന്ന നിര്‍ദേശവും സിന്‍ഡിക്കേറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.

Advertisement