എഡിറ്റര്‍
എഡിറ്റര്‍
നായനാര്‍ സ്മാരക അക്കാദമിക്കായി പിരിച്ചെടുത്തത് 20.84 കോടി; കണക്ക് പുറത്തുവിട്ട് സി.പി.ഐ.എം
എഡിറ്റര്‍
Tuesday 29th August 2017 7:03pm

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ.എം നേതാവുമായിരുന്ന ഇകെ നായനാര്‍ സ്മാരക മന്ദിരത്തിനായി ഇതുവരെ പിരിച്ച തുകയുടെ കണക്ക് സി.പി.ഐ.എം പുറത്തുവിട്ടു.

സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതുവരെ ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത്. കോടിയേരി തന്നെയാണ് ഇ.കെ നായനാര്‍ സ്മാരക ട്രസ്റ്റിന്റെ മാനേജിംഗ ട്രസ്റ്റിയും.


Also Read: യു.പിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് കാവി പെയിന്റടിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


ആഗസ്റ്റ് 19നാണ് സിപി.ഐ.എം സംസ്ഥാനമൊട്ടുക്ക് സ്മാരകമന്ദിരത്തിനായി ബഹുജനങ്ങളുടെ കൈയില്‍ നിന്ന് പിരിവ് നടത്തിയത്. മൊത്തം 20.84 കോടി രൂപയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പിരിച്ചെടുത്തത് സംസ്ഥാനകമ്മിറ്റിയംഗങ്ങളില്‍ നിന്ന് 12 ലക്ഷം രൂപ പിരിച്ചു.

കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക സ്മാരകത്തിനായി ലഭിച്ചത്. ഒരോ ജില്ലയില്‍ നിന്നും ലഭിച്ച തുകയുടെയും കണക്കും പുറത്ത് വിട്ടിട്ടുണ്ട്.

ജില്ലയും പിരിച്ച തുകയും

കാസര്‍ഗോഡ് – 50,34140
കണ്ണൂര്‍ – 3,65,81549
വയനാട് – 20,44680
കോഴിക്കോട് – 1,47,09906
മലപ്പുറം – 76,57620
പാലക്കാട് – 1,91,50984
തൃശ്ശൂര്‍ – 1,65,06119
എറണാകുളം– 1,04,85800
ഇടുക്കി– 83,80,150
കോട്ടയം– 1,03,57085
ആലപ്പുഴ – 1,76,42714
പത്തനംതിട്ട – 90,00408
കൊല്ലം -1,16,20747
തിരുവനന്തപുരം – 1,35,00478

നേരിട്ട് ലഭിച്ചത് – 2,4516001
സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍- 12,20800

ആകെ – 20,84,09181

Advertisement