'ജനവിരുദ്ധ നയങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ദേശീയ സഖ്യത്തിന് ആദ്യം കോൺഗ്രസിനെ സ്വാഗതം ചെയ്യുക സി.പി.ഐ.എം. ആയിരിക്കും': പിണറായി വിജയൻ
kERALA NEWS
'ജനവിരുദ്ധ നയങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ദേശീയ സഖ്യത്തിന് ആദ്യം കോൺഗ്രസിനെ സ്വാഗതം ചെയ്യുക സി.പി.ഐ.എം. ആയിരിക്കും': പിണറായി വിജയൻ
ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 7:58 pm

തിരുവനന്തപുരം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് വിത്ത് പാകാൻ പറ്റിയ മണ്ണല്ല കേരളത്തിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധ നയങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ്സ് തയാറാണെങ്കിൽ ദേശീയ തലത്തിൽ സഖ്യം രൂപീകരിക്കാൻ അവരെ സി.പി.ഐ.എം. സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വയം നശിപ്പിക്കുന്ന ഒരു അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെന്നും അക്കാര്യത്തിൽ അവർക്ക് അധികം സഹായം ആവശ്യമില്ലെന്നും പിണറായി വിജയൻ പരിഹസിക്കുകയും ചെയ്തു. ശബരിമലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ യഥാർത്ഥ വിശ്വാസികളെയാണ് മുറിവേൽപ്പിച്ചിരിക്കുന്നത്.

Also Read ശബരിമലയിലെ ശുദ്ധിക്രിയ യുവതിപ്രവേശനം കൊണ്ടല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് ; ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസ് നിയമപ്രകാരമല്ലെന്നും തന്ത്രി

ശബരിമലയിൽ അക്രമണങ്ങൾ നടത്തിയത് സംഘപരിവാറും ബി.ജെ.പിയുമാണെന്നും അതിന്റെ പിന്നിൽ വിശ്വാസികൾ ഇല്ലെന്നുള്ള കാര്യം ജനങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ സർക്കാർ അനാവശ്യ ധൃതി കാട്ടിയിട്ടില്ലെന്നും ഭരണഘടനാപരമായി നിറവേറ്റേണ്ടുന്ന കർത്തവ്യങ്ങൾ മാത്രമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. “ദ വീക്കി”ന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഒരു ജനാധിപത്യ രാജ്യത്തിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, എന്നാൽ തുടരെ തുടരെ ഹർത്താലുകൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒട്ടും അശാസ്യമല്ല. കേരളത്തിന്റെ നവോഥാന മൂല്യങ്ങൾ ആഴമുള്ളതാണെന്നും അത് തകർക്കാൻ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. നിസ്സാര കാര്യങ്ങൾ ഊതിവീർപ്പിച്ചാണ് ആർ.എസ്.എസും ബി.ജെ.പിയും സംസ്ഥാനത്ത് ഏഴ് ഹർത്താലുകൾ നടത്തിയതെന്നും, മറ്റുള്ളവരുടെ മുൻപിൽ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് ഇതുപകരിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Also Read ബി.ജെ.പിയില്‍ ചങ്കൂറ്റമുള്ളത് നിങ്ങള്‍ക്ക് മാത്രം; ഗഡ്കരിയെ പ്രശംസിച്ച് രാഹുല്‍

കേരളത്തിൽ ആകമാനം ബി.ജെ.പി. ആക്രമണം അഴിച്ചുവിട്ടത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്. അക്രമം അഴിച്ചുവിട്ട നടപടി തെറ്റായിരുന്നുവെന്ന് അധികം വൈകാതെ തന്നെ ബി.ജെ.പിയും ആർ.എസ്.എസും മനസിലാക്കും. ബി.ജെ.പിക്കും സംഘപരിവാറിനും കേരളത്തിൽ വേരുറപ്പിക്കാനാകില്ലെന്നും, കേരളത്തിന്റെ ശക്തമായ മതേതര മനസ്സ് അവരെ അതിനു അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിചേർത്തു. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ തന്നെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.