എഡിറ്റര്‍
എഡിറ്റര്‍
ഗര്‍ഭിണിക്കും ഭര്‍ത്താവിനും സി.പി.ഐ.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം; പൊലീസുകാര്‍ക്കെതിരെയും കൈയേറ്റം
എഡിറ്റര്‍
Friday 3rd November 2017 12:23pm

ചിത്രം കടപ്പാട്: റിപ്പോര്‍ട്ടര്‍

കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും മദ്യലഹരിയില്‍ സി.പി.ഐ.എം പഞ്ചായത്ത് അംഗവും സംഘവും ആക്രമിച്ചു. കണ്ണനല്ലൂര്‍ സ്വദേശിയായ തസ്ലീമയേയും ഭര്‍ത്താവ് അനസിനേയുമാണ് നീണ്ടകര പഞ്ചായത്ത് അംഗം ആന്റണിയും സംഘവും മര്‍ദ്ദിച്ചത്.

ക്രൂരമായി മര്‍ദ്ദനമേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം ആനന്ദവല്ലീശ്വരത്ത് വെച്ചാണ് കാറില്‍ വരികയായിരുന്ന തസ്ലീമയേയും അനസിനേയും ആന്റണിയടങ്ങുന്ന നാലംഗസംഘം മര്‍ദ്ദിച്ചത്. തങ്ങളുടെ കാറില്‍ ഇവരുടെ വാഹനമിടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.


Also Read: തന്നെ കുടുക്കിയതില്‍ ബെഹ്‌റയ്ക്കും ബി. സന്ധ്യയ്ക്കും പങ്ക്: നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ദിലീപ്


ആന്റണിയും സംഘവും മദ്യലഹരിയിലായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെയാണ് ആന്റണിയേയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷനിലെത്തിയശേഷവും അക്രമം തുടര്‍ന്ന സംഘം ഒരു പൊലീസുകാര്‍ക്കെതിരെയും കൈയേറ്റം തുടര്‍ന്നു. സംഭവത്തില്‍ പഞ്ചായത്തംഗത്തിനെതിരെയും മറ്റു മൂന്നുപേര്‍ക്കെതിരെയും കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement