എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് 240ഒാളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
എഡിറ്റര്‍
Wednesday 6th August 2014 11:58am

cpim bjp തിരുവനന്തപുരം: തിരുവനന്തപുരത്ത് 240ഓളം സി.പി.ഐ.എം അനുഭാവികള്‍  ബി.ജെ.പിയില്‍ ചേര്‍ന്നു. തൈക്കുടത്ത് ചൊവ്വാഴ്ച്ച നടന്ന ചടങ്ങിലാണ് സി.ഐ.ടി.യു അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കമുള്ള സി.പി.ഐ.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.

സിപിഐഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗം ആലംങ്കോട് ധനശീലന് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കിക്കൊണ്ട് ബി.ജെ.പി സംസ്ഥാനഘടകം പ്രസിഡന്റ്  വി.മുരളീധരന്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. വര്‍ക്കല, കല്ലമ്പലം, നാവായ്കുളം, കഴക്കൂട്ടം, ചിറയിന്‍കീഴ് എന്നീവിടങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം സി.പി.ഐ.എം പ്രവര്‍ത്തകരും ബിജെപിയിലേക്ക് വന്നതായി മുരളീധരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിലെ പ്രത്യയശാസ്രവ്യതിയാനങ്ങളാണ് പ്രവര്‍ത്തകരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും ബി.ജെ.പിക്ക് കേരളത്തിലുള്ള വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിരോധം ലോക്‌സഭ തെരഞ്ഞെടുപ്പിലേ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പില്‍ വലിയൊരു വിഭാഗം സി.പി.ഐ.എം അനുഭാവികള്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തത് അത്‌കൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement