ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.ഐ.എം ഡമ്മി പ്രതിയാക്കിയെന്ന വെളിപ്പെടുത്തലുമായി കുടുംബം
ന്യൂസ് ഡെസ്‌ക്
Saturday 24th February 2018 8:49am

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.ഐ.എം ഡമ്മി പ്രതിയാക്കിയതായി കുടുംബത്തിന്റെ ആരോപണം. കാട്ടാക്കട ഡി.വൈ.എഫ്.ഐ സെക്രട്ടറിയായിരുന്ന ചന്ദ്രമോഹന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്

കാട്ടാക്കടയില്‍ നടന്ന സി.പി.ഐ.എം-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ചന്ദ്രമോഹനെ പാര്‍ട്ടി ഡമ്മി പ്രതിയാക്കുകായിരുന്നുവെന്ന് കുടുംബം പറയുന്നു. കേസില്‍ 12 ദിവസം റിമാന്‍ഡിലായിരുന്ന ചന്ദ്രമോഹന്‍ ജാമ്യത്തിലിറങ്ങി പിറ്റേന്ന് മരിക്കുകയായിരുന്നു.

അണികള്‍ മാത്രം ജയിലില്‍ കിടന്നാല്‍ പോര നേതാക്കളും ജയിലില്‍ കിടക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനമെന്നും ചന്ദ്രമോഹന്റെ ഭാര്യ സൂര്യ പറയുന്നു. പാര്‍ട്ടിക്കുവേണ്ടിയാണ് താന്‍ ജയിലില്‍ പോകുന്നതെന്നാണ് ചന്ദ്രമോഹന്‍ പറഞ്ഞിരുന്നതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ചന്ദ്രമോഹനെ കൊലപ്പെടുത്തിയതാണെന്നും പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്നും കാണിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും അറിയിച്ചു.

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ സി.പി.ഐ.എം ഡമ്മി പ്രതികളെ നിര്‍ത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതായി പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

Advertisement