തിരുവല്ലയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
Kerala News
തിരുവല്ലയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 9:45 pm

തിരുവല്ല: തിരുവല്ലയില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.

രാത്രി എട്ടുമണിയോടെ മേപ്രാലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ മൂന്ന് പേരടങ്ങിയ സംഘം സന്ദീപിനെ വെട്ടുകയായിരുന്നെന്നും ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്ദീപിന് മാരകമായി മുറിവേറ്റിരുന്നു. കൊലപാതകത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് കുറച്ച് ദിവസങ്ങളായി ആര്‍.എസ്.എസ്-സി.പി.ഐ.എം സംഘര്‍ഷം നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്കിലെത്തിയ മൂന്നംഗസംഘം ആരാണെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുന്‍ പഞ്ചായത്ത് അംഗം കൂടിയായിരുന്നു കൊല്ലപ്പെട്ട സന്ദീപ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Local Secretary murdered in Thiruvalla