സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് 19 സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
national news
സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് 19 സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 9:01 pm

കൊല്‍ക്കത്ത: സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബംഗാളില്‍ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ സി.പി.ഐ.എം നേതാവാണ് മുഹമ്മദ് സലീം. നേരത്തെ മുതിര്‍ന്ന നേതാവ് ശ്യാമള്‍ ചക്രബര്‍ത്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക