Administrator
Administrator
P.N. Sinulal is LDF Candidate for Ernakulam.
Administrator
Tuesday 13th October 2009 12:39pm

p-n-sinulalP.N.Sinulal is chosen as the left candidate for Ernakulam constituency. Sinulal, who is Ernakulam Area committee member of the CPI-M, was Chairman of the Corporation Standing Committee and a former Corporation Councillor from Mattanchery. He is also active in the trade union front.

The District Committee meeting unanimously decided Sinulal’s Candidature.

പി ന്‍ സിനുലാല്‍ എറണാകുള­ത്ത് ഇടതു സ്ഥാനാര്‍­ഥി

കൊ­ച്ചി: എറണാകുളത്ത് പി.എന്‍. സി­നു­ലാ­ലി­നെ ഇടത് സ്ഥാനാര്‍­ഥി­യാ­യി തീ­രു­മാ­നിച്ചു. സി പി ഐ എം എറണാ­കു­ളം ഏ­രിയാക്കമ്മിറ്റി അം­ഗമായ സി­നു­ലാല്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മട്ടാഞ്ചേരിയില്‍നിന്നുള്ള മുന്‍ നഗരസഭാ കൗണ്‍സിലര്‍ അം­ഗവുമായിരു­ന്നു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമാണ്.

ജില്ലാ കമ്മിറ്റിയോഗം ഐകകണ്‌­ഠ്യേ­ന­യാണ് സി­നു­ലാലിനെ സ്ഥാനാര്‍ഥിയായി തീ­രു­മാ­നി­ച്ചത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും എറണാകുളത്ത് വന്‍ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും സീനുലാല്‍ മാധ്യമങ്ങളോട് പറ­ഞ്ഞു.

വൈകിട്ട് നടക്കുന്ന കണ്‍വന്‍ഷനില്‍ സിനുലാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. മണ്ഡലം കണ്‍വെന്‍ഷന്‍ വൈകിട്ട് അഞ്ചിന് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ ചേര്‍ന്ന സി­ പി­ ഐ എം ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റി യോ­ഗ­ങ്ങള്‍ സ്ഥാനാര്‍­ഥി­യെ­ക്കു­റിച്ച് തീരുമാനമാകാതെ പിരിഞ്ഞിരുന്നു.


Advertisement