എഡിറ്റര്‍
എഡിറ്റര്‍
ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല; സി.പി.ഐ.എം
എഡിറ്റര്‍
Tuesday 11th April 2017 1:50pm

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ.കെ.ശ്രീജിത്തിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നാദാപുരം ഏരിയാ സെക്രട്ടറി പി.പി.ചാത്തു. ചില പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജിത്തിനെ പാര്‍ട്ടിയില്‍ വണ്ണോര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്തും ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീജിത്തിന് എസ്യുസിഐയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വ്യക്തമാക്കി.

നടപടിയെടുത്തില്ലെങ്കില്‍ അത് അംഗീകരിക്കുന്നുവെന്ന് ശ്രീജിത്തിന്റെ പിതാവ് കുമാരന്‍ പറഞ്ഞു. പ്രാദേശികഘടകത്തിലെ ചില ഈഗോയാണ് കാരണം.

ഊഹാപോഹങ്ങള്‍വച്ച് എസ്.യു.സി.ഐ ബന്ധം ആരോപിക്കരുത്. അവര്‍ ഇങ്ങോട്ടു വന്നുവെന്നാണ് മനസ്സിലാക്കുന്നത്. പാര്‍ട്ടി അന്വേഷിച്ച് സത്യമുണ്ടെങ്കില്‍ നടപടിയാകാമെന്നും കുമാരന്‍ പറഞ്ഞു.

അതേസമയം തങ്ങള്‍ സമരം ചെയ്തത് പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെയാണെന്ന് ശ്രീജിത് പറഞ്ഞു. അവരെ തുറന്നുകാട്ടാനും അവരുടെ ചെയ്തികള്‍ അവസാനിപ്പിക്കാനും വേണ്ടിയായിരുന്നു സമരം.


Dont Miss കെ.എം ഷാജഹാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു; മറ്റ് നാല് പേര്‍ക്കും ജാമ്യം ലഭിച്ചു


അതിന്റെ സൂചനയാണ് ശക്തിവേല്‍ ജയിലിലായത്. രണ്ട് കൊടുംക്രിമിനലുകള്‍ ഞങ്ങളെ മര്‍ദ്ദിച്ചു. അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവ് ഉറപ്പുനല്‍കയിരുന്നു. മുഖ്യമന്ത്രിയിലും സര്‍ക്കാരിലും വിശ്വാസമുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement