എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം അടിയന്തര യോഗം ഫെബ്രുവരി 4ന്
എഡിറ്റര്‍
Thursday 31st January 2013 9:00am

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അടുത്തമാസം ഫെബ്രുവരി 4ന് സി.പി.ഐ.എം അടിയന്തര സെക്രട്ടറി യോഗം ചേരും. തിരുവനന്തപുരം എ.കെ.ജി ഭവനിലാണ് യോഗം ചേരുക.

Ads By Google

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗാമായി നടക്കുന്ന ജാഥയെ കുറിച്ചുള്ള അന്തിമരൂപം നല്‍കുന്നതിനായാണ് അടിന്തരയോഗം ചേരുന്നതെന്നാണ് സി.പി.ഐ.എം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ലാവ്‌ലിന്‍ കേസിനെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ചാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് അറിയുന്നത്.

ലാവ്‌ലിന്‍ അഴിമതിക്കേസ് തന്നെയാണെന്നും പിണറായി വിജയന്‍ കേസില്‍ ഇപ്പോഴും പ്രതിയാണെന്നുമായിരുന്നു വി.എസ് കഴിഞ്ഞ ദിവസം തുറന്നടിച്ചത്.

പിണറായിക്ക് അനുകൂലമായി ഒരു സാക്ഷിമൊഴിമാത്രമാണുള്ളതെന്നും കുറ്റക്കാരനല്ലെങ്കില്‍ എങ്ങനെ പ്രതിപ്പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടെന്നും വി.എസ് ചോദിച്ചു.

ലാവ്‌ലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നതിനാലാണ് 24 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ പി.ബിയില്‍ നിന്ന് പുറത്താക്കിയതെന്നും വി.എസ് പറഞ്ഞിരുന്നു.

വി.എസ്സിന്റെ പരാമര്‍ശം വന്‍ വിവാദമാണ് സി.പി.ഐ.എമ്മിലും കേരള രാഷ്ട്രീയത്തിലും ഉണ്ടാക്കിയിരിക്കുന്നത്. വി.എസ്സിന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മറുപടിക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വിഷയത്തില്‍ മറുപടിയില്ലെന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. പാര്‍ട്ടിയുടെ മറുപടി സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും ഇതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നായിരുന്നു കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പ്രതികരണം. യു.ഡി.എഫ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വി.എസ് ഇങ്ങനെ പറയരുതായിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.

Advertisement