എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Thursday 7th December 2017 2:15pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ.എം. ഗുജറാത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം അരുണ്‍ മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് പ്രതീക്ഷിക്കുന്നതായും സിറാജ് ദിനപത്രത്തോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

33 ജില്ലകളില്‍ പാര്‍ട്ടി സാന്നിധ്യമുള്ള 18 ജില്ലകളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും. ഗുജറാത്തില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മ 14 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ സി.പി.ഐ.എം അഞ്ച് സീറ്റുകളില്‍ ജനവിധി തേടുന്നുണ്ട്. ഇത് ഒരു തരത്തിലും കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്നും വോട്ട് ഭിന്നിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു; കൊലപാതകം ലൈവായി ചിത്രീകരിച്ച് അക്രമിസംഘം


ഗുജറാത്ത് നിയമസഭയില്‍ ഇതുവരെ സി.പി.ഐ.എമ്മിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. 1970ല്‍ സി.പി.ഐ.എം അംഗം ഒട്ടഗോര വിജയിച്ചതൊഴിച്ചാല്‍ ഇടതുപക്ഷത്ത് നിന്ന് മറ്റാരും നിയമസഭയില്‍ എത്തിയിട്ടില്ല. പാലത്താന സീറ്റില്‍ നിന്ന് വിജയിച്ച് അദ്ദേഹം പിന്നീട് വിദേശത്തേക്ക് പോകുകയായിരുന്നു.

എന്നാല്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അരുണ്‍ മെഹ്താബും അമ്മ നീര ബെന്‍ പട്ടേലും നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നാടായ ഭാവ് നഗറില്‍ കോര്‍പ്പറേഷന്‍ മേയറായിട്ടുണ്ട്.

Advertisement