കണ്ണൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം
Kerala News
കണ്ണൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2021, 10:16 pm

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.

രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എ.കെജി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cpim Branch Secratary  Attacked In Mattannur