എഡിറ്റര്‍
എഡിറ്റര്‍
തൃക്കരിപ്പൂരില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്: വീടുകളും വാഹനങ്ങളും തകര്‍ത്തു
എഡിറ്റര്‍
Wednesday 18th May 2016 10:10am

trikkaripoor

കാസര്‍കോട്: തൃക്കരിപ്പൂരില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബേഡകത്ത് സി.പി.ഐ.എമ്മിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും അക്രമിസംഘം തകര്‍ത്തിട്ടുണ്ട്.

കൂടാതെ, ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.  നാല് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും കാറിന്റെ ചില്ല് തര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.തുടര്‍ന്ന് രണ്ട് കമ്പനി കേന്ദ്രസേനയെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു
പരിക്കേറ്റ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്.പി മുന്നറിയിപ്പ് നല്‍കി

Advertisement