എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
എഡിറ്റര്‍
Sunday 19th November 2017 11:15pm

കണ്ണൂര്‍: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷം രൂക്ഷമായി. സി.പി.ഐ.എം പ്രവര്‍ത്തകന് മര്‍ദ്ദനമേല്‍ക്കുകയും ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തു.

കണ്ണൂര്‍ ഇരിട്ടി മീത്തല പുന്നാട് പ്രതിക്ഷേധ പ്രകടനം കഴിഞ്ഞ് വന്ന സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി രജീഷിന് മര്‍ദ്ദനമേല്‍ക്കുകയും തുടര്‍ന്ന് പ്രദേശത്ത് ബോംബ് സ്‌ഫോടനം നടക്കുകയും ചെയ്തു. രജീഷിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു .ഇതില്‍ പ്രതിഷേധിച്ച് പുന്നാട് മീത്തലെ പുന്നാട് എന്നീ സ്ഥലങ്ങളില്‍ നാളെ സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

അഴീക്കോട് സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖിലിനാണ് വെട്ടേറ്റത്. നിഖിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്

Advertisement