എഡിറ്റര്‍
എഡിറ്റര്‍
അദാനിയ്ക്കുവേണ്ടി സി.പി.ഐ.എം; എതിര്‍പ്പുമായി സി.പി.ഐയും കോണ്‍ഗ്രസും
എഡിറ്റര്‍
Thursday 5th October 2017 9:39am

 

കൊച്ചി: നഗരസഭയില്‍ നടപ്പിലാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയില്‍ അദാനിയ്ക്കു വേണ്ടി വാദിച്ച് സി.പി.ഐ.എം. പദ്ധതിയില്‍ അദാനി കമ്പനിയ്ക്ക് ഇളവ് നല്‍കണമെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം.

എന്നാല്‍ ഇളവ് അനുവദിക്കുന്നതിനെതിരെ സി.പി.ഐ രംഗത്തെത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാത്ത ഇളവ് കോര്‍പ്പറേറ്റ് കമ്പനിയ്ക്ക് നല്‍കേണ്ടതില്ലെന്നാണ് സി.പി.ഐ നിലപാട്.


Also Read: യോഗീ, കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നും നിങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്: കണക്കുകള്‍ സംസാരിക്കുന്നു


അദാനിയ്ക്കു ഇളവ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഒക്ടോബര്‍ 11 ന് മുഖ്യമന്ത്രിയെ കാണും. സേവന മേഖലയില്‍ ഇളവ് അനുവദിക്കുക എന്ന സര്‍ക്കാര്‍ നിലപാട് അനുസരിച്ചാണ് അദാനി കമ്പനിക്ക് ഇളവ് അനുവദിച്ചത് എന്നാണ് സി.പി.ഐ.എം നിലപാട്.

സി.പി.ഐ.എം നിലപാടിനതിരെ സി.പി.ഐ രംഗത്തെത്തിയതോടെ ജില്ലയില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീണിട്ടുണ്ട്.

Advertisement