എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്നതിനെതിരെ സി.പി.ഐ.എം
എഡിറ്റര്‍
Tuesday 4th June 2013 10:35am

prakash-karat

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനെതിരെ സി.പി.ഐ.എം. പാര്‍ട്ടിയുടെ സ്വതന്ത്രമായ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പുതിയ നിയമം തടസ്സമാകുമെന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം.
Ads By Google

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സി.പി.ഐ.എം അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നു. പാര്‍ട്ടിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ നിയമത്തിന്റെ പിരിധിയില്‍ കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനങ്ങളായി കാണാനാവില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ ഭാഗമല്ല. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തെറ്റാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പുതിയ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടികളുടെ സ്വകാര്യത ഉറപ്പ് വരുത്താനുള്ള ഭേദഗതി കൊണ്ടുവരണമെന്നും സി.പി.ഐ.എം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് വിവരാവകാശത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നതായി വിവരാവകാശ കമ്മീഷന്‍ അറിയിച്ചത്.

പുതിയ നീക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നായിരുന്നു കമ്മീഷന്‍ ഇതിന് നല്‍കിയ വിശദീകരണം.

വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതിന്റെ  ഭാഗമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

പുതിയ നിയമം വരികയാണെങ്കില്‍ പാര്‍ട്ടികളുടെ ഫണ്ട്, അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, പാര്‍ട്ടികളുടെ ചിലവ് ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

Advertisement