എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം
എഡിറ്റര്‍
Saturday 28th January 2017 9:58am

lakshminair1

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ നിര്‍ദേശം. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സി.പി.ഐ.എം സംസ്ഥാന നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്.

ലക്ഷ്മി നായര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഈ നിര്‍ദേശമനുസരിച്ച നിലപാടായിരിക്കും യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വീകരിക്കുക.

[related1  =p’left’] ഉപസമിതി റിപ്പോര്‍ട്ടില്‍ ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. ഉപസമിതിയിലെ സി.പി.ഐ.എം അംഗങ്ങളോട് നിലപാട് കടുപ്പിക്കാനാണ് പാര്‍ട്ടി നിര്‍ദേശം.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ആരുടെയും ഔദാര്യമല്ലെന്നും തന്നോട് ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായര്‍ ഇന്നലെ പറഞ്ഞിരുന്നു. അക്കാദമിയുടെ ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പദവി ഒഴിയാമെന്നായിരുന്നു ലക്ഷ്മി നായരുടെ വാക്കുകള്‍.


ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ നടപടി വന്നാല്‍ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരായ സിന്‍ഡിക്കേറ്റ് ഉപമസമിതി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ ഏറിയ പങ്കും സത്യസന്ധമായിരുന്നുവെന്ന് സമിതി വിലയിരുത്തിയിരുന്നു.

ലക്ഷ്മി നായര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലര്‍ക്കും അനര്‍ഹമായ ഇന്റേണല്‍ മാര്‍ക്കും ഹാജരും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ജെ ബി കോശി അധ്യക്ഷനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുള്ളത്.

Advertisement