എഡിറ്റര്‍
എഡിറ്റര്‍
പി. ജയരാജനെതിരെ സി.പി.ഐ.എം; ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നുവെന്ന് സംസ്ഥാന സമിതി; യോഗത്തില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോയി
എഡിറ്റര്‍
Sunday 12th November 2017 10:21pm

 

തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി നടപടിക്കൊരുങ്ങുന്നു. ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കുകയാണെന്നും ഇതിനായി സ്വന്തം ജീവിതം രേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നും സംസ്ഥാന കമ്മിറ്റി.

പാര്‍ട്ടിക്ക് അതീതനാവാനുള്ള ജയരാജന്റെ നീക്കം അനുവദിക്കുകയില്ലെന്നും ഇക്കാര്യം കണ്ണൂരിലെ പാര്‍ട്ടിഘടകങ്ങളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. ജയരാജനെ അനുകൂലിക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ജയരാജനെതിരായ നടപടി.

അതേ സമയം സംസ്ഥാന സമിതിയില്‍ നിന്നും ജയരാജന്‍ ഇറങ്ങി പോയിരുന്നു. അഭിപ്രായം രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. രേഖകള്‍ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ രാഗേഷാണെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നീക്കം അമ്പരിപ്പിക്കുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു.

ഇങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന്‍ പ്രതികരിച്ചത്. അതേസമയം ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.

Advertisement