ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala Politics
പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കി
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 8:06pm

പുനലൂര്‍: പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇവരെ സി.പി.ഐ സ്വീകരിച്ചത്.

കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പേര്‍ക്കാണ് സ്വീകരണം. പുനലൂരില്‍ വച്ചാണ് ഇവര്‍ക്ക് സ്വീകരണം നല്‍കിയത്.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്.

പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയ സുഗതന്‍ വര്‍ക്ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്തു ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് കൊടികുത്തിയിരുന്നത്. ഷെഡ് പൊളിക്കേണ്ടി വരുമെന്ന മാനസികവിഷമത്തിലാണു സുഗതന്‍ ആത്മഹത്യ ചെയ്തത്. എ.ഐ.വൈ.എഫിന്റെ ദ്രോഹം കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് മകന്‍ സുജിത് പരാതി നല്‍കിയിരുന്നു.

Advertisement