എഡിറ്റര്‍
എഡിറ്റര്‍
‘തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നിടത്തോളം മുന്നണി നാറിക്കൊണ്ടിരിക്കും’; മന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ
എഡിറ്റര്‍
Friday 10th November 2017 6:37pm

 

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യവുമായി സി.പി.ഐ. ഇക്കാര്യം സി.പി.ഐ.എമ്മിനോട് ആവശ്യപ്പെട്ടതായി കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ വ്യക്തമാക്കി.

തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നിടത്തോളം മുന്നണി നാറിക്കൊണ്ടിരിക്കുമെന്നും സി.പി.ഐ എക്‌സിക്യൂട്ടിവില്‍ അഭിപ്രായമുയര്‍ന്നു. തോമസ് ചാണ്ടിയെ കൂടെനിര്‍ത്തി ഇനിയും മന്ത്രിസഭ മുന്നോട്ടു പോകരുതെന്ന സി.പി.ഐ നിലപാടാണ് കാനം സി.പി.ഐ.എമ്മിനെ അറിയിച്ചത്.


Also Read: ‘ബംഗളൂരുവിന് മഞ്ഞപ്പടയേ പേടിയോ?’; ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കുള്ള ടിക്കറ്റുകള്‍ തടഞ്ഞുവെച്ച് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്; വെസ്റ്റ് ബ്ലോക്ക് പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് മഞ്ഞപ്പടയും


അതേസമയം തോമസ് ചാണ്ടിയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച എല്‍.ഡി.എഫ് അടിയന്തര യോഗം ചേരാനും ധാരണയായിട്ടുണ്ട്. നേരത്തെ വിഷയത്തില്‍ മന്ത്രി രാജിവെക്കേണ്ടെന്ന നിലപാടാണ് എന്‍.സി.പി സ്വീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റന്നാള്‍ അടിയന്തര എല്‍.ഡി.എഫ് ചേരാന്‍ യോഗത്തില്‍ തീരുമാനമായത്. തോമസ്ചാണ്ടി വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിരുന്നു.


Also Read:  ‘ജി.എസ്.ടിയോ അതെന്താ സാധനം’; ജി.എസ്.ടിയേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ബി.ജെ.പി മന്ത്രി, വീഡിയോ


നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടക്കുന്ന അടിയന്തര എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫ് യോഗത്തിനു മുന്നോടിയായി സി.പി.ഐ.എം-സി.പി.ഐ ഉഭയകക്ഷി യോഗവും നടക്കും.

സര്‍ക്കാരിനെയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ നിയമോപദേശം പ്രതികൂലമായാല്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement