Administrator
Administrator
പെണ്‍വാണിഭം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
Administrator
Friday 24th June 2011 11:37pm

thomas varghes paravoor rape കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാസെക്രട്ടറിയേറ്റ് അറിയിച്ചു. മുഴവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിനെയാണ് വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തോമസ് വര്‍ഗീസിനെ അറസ്റ്റു ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തോമസ് വര്‍ഗീസടക്കം 32 പേര്‍ ഇതിനകം പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

Advertisement