എഡിറ്റര്‍
എഡിറ്റര്‍
ബെനറ്റ് എബ്രഹാമിന്റേത് പെയ്ഡ് സീറ്റ്: സി.പി.ഐ അന്വേഷണ കമ്മീഷന്‍
എഡിറ്റര്‍
Wednesday 6th August 2014 8:19pm

cpi-loseതിരുവനന്തപുരം: തിരുവനന്തപുരത്തെ ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച്ച പറ്റിയതായി സി.പി.ഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.  ബെന്നറ്റിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഒരു കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കെതിരെ അച്ചടക്ക നചപടിക്കു കമ്മീഷന്‍ ശുപാര്‍ശ  ചെയ്തു.

സി.ദിവാകരന്‍,പി രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിക്കു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരക്കാത്ത കാര്യങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട്  സംസ്ഥാന സെക്രട്ടേറിയറ്റില്‍ വച്ച് നിര്‍വാഹകസമിതിയും കൗണ്‍സിലും ചര്‍ച്ച ചെയ്യും.തിരുവനന്തപുരത്തെ ലോകസഭാ സീറ്റിലേക്കുളള ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ബെനററ് പെയ്ഡ് സീററ് സ്ഥാനാര്‍ഥിയാണെന്നായിരുന്നു ആക്ഷേപം. അടുത്തയിടെ സി.പി.ഐ. ദേശീയ നേതൃത്വവും ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തെ കൈയൊഴിഞ്ഞിരുന്നു.

അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടോന്ന്  സി.പി.ഐ.എം തീരുമാനിക്കട്ടെയെന്ന് ബെന്നറ്റ് എബ്രഹാം പ്രതികരിച്ചു.

Advertisement