സി.പി.ഐയും സി.പി.ഐ.എം.എല്ലും കോണ്‍ഗ്രസിനൊപ്പം; ഇടതുപാര്‍ട്ടികളെ ചേര്‍ത്ത് പിടിച്ച് അസം കോണ്‍ഗ്രസ്
national news
സി.പി.ഐയും സി.പി.ഐ.എം.എല്ലും കോണ്‍ഗ്രസിനൊപ്പം; ഇടതുപാര്‍ട്ടികളെ ചേര്‍ത്ത് പിടിച്ച് അസം കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 7:59 am

ഗുവാഹത്തി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കി അസം കോണ്‍ഗ്രസ്.

മഹാസഖ്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.ഐ, സി.പി.ഐ.എം.എല്‍ എന്നിവരുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

എല്ലാ ഇടതുപാര്‍ട്ടികളും തത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇരു പാര്‍ട്ടികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപ്പുന്‍ ബോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പോരാടുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാന്‍ ഒക്ടോബര്‍ എട്ടിന് കോണ്‍ഗ്രസ് സി.പി.ഐ.എമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

‘അസമിനും ആസാമികള്‍ക്കും ഇന്ന് ഏറ്റവും വലിയ ഭീഷണിയാണ് ബി.ജെ.പി. വര്‍ഗീയവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ പരാജയപ്പെടുത്താന്‍ എല്ലാ ബി.ജെ.പി വിരുദ്ധ ശക്തികളെയും ഒന്നിപ്പിക്കുകയാണ് ഈ സമയത്തിന്റെ ആവശ്യം,” ബോറ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Higlights: CPI, CPI(ML) Join Hands With Congress To Contest Assam Assembly Polls