എഡിറ്റര്‍
എഡിറ്റര്‍
കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടി നടപടി; എല്‍.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിലക്ക്
എഡിറ്റര്‍
Wednesday 22nd November 2017 4:29pm

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് സി.പി.ഐ നേതാവ് കെ.ഇസ്മയിലിന് എല്‍.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തി. ഇസ്മയിലിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് നടപടി.

സംസ്ഥാന നിര്‍വാഹക സമിതിയാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നിലപാടിനെതിരായ പരസ്യപ്രതികരണം ഗുരുതര അച്ചടക്ക ലംഘനമെന്ന് സി.പി.ഐ. എക്‌സ്യകൂട്ടിവിലാണ്തീരുമാനം ഉണ്ടായിരിക്കുന്നത്. എക്‌സിക്യൂട്ടിവില്‍ പങ്കെടുത്ത ആരും ഇസ്മയിലിനെ അനുകൂലിച്ചില്ല.


Also Read:  നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന്, മഞ്ജുവാര്യര്‍ പ്രധാനസാക്ഷി


മന്ത്രിസഭായോഗ ബഹിഷ്‌കരണ തീരുമാനം പാര്‍ട്ടി നേതൃത്വത്തിലെ എല്ലാവരും അറിഞ്ഞില്ലെന്നും, തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്നുമുള്ള ദേശീയ എക്‌സിക്യൂട്ടീവംഗം കെ.ഇ. ഇസ്മായിലിന്റെ വിവാദ പരാമര്‍ശങ്ങള്‍ ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

എന്നാല്‍, പിന്നീട് ഇസ്മായില്‍ തന്നെ പരാമര്‍ശം പരസ്യമായി തിരുത്തിപ്പറഞ്ഞിരുന്നു മാധ്യമങ്ങള്‍ തന്റെ പ്രതികരണം വളച്ചൊടിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

Advertisement