എഡിറ്റര്‍
എഡിറ്റര്‍
പശുവിനെ കടത്തിയെന്നാരോപണം; ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം യുവാക്കളെ മര്‍ദ്ദിച്ച് പൊലീസും
എഡിറ്റര്‍
Thursday 3rd August 2017 12:37pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം. പശുവിനെ കടത്തിയെന്നാരോപിച്ച് ഗോരക്ഷക് പ്രവര്‍ത്തകരും പോലീസുകാരനും ചേര്‍ന്ന് നാലു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ബീതുല്‍ ജില്ലയിലെ ദുല്‍ഹാര ഗ്രാമത്തിലാണ് സംഭവം.

സുരേഷ് മീന, മുഹമ്മദ് ഷമീര്‍, മുഹമ്മദ് അഫ്സല്‍, രൂപാസിങ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദുല്‍ഹാര ഗ്രാമത്തിന് സമീപം നദിയില്‍ കുളിച്ചകൊണ്ടിരിക്കെ അവിടേക്കെത്തിയ ഗോരക്ഷക് സംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.


Dont Miss ഇതാണ് യോഗിയുടെ പൊലീസ്: ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അഖ്‌ലകിനെ അടിച്ചുകൊന്ന പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങി


ചെറുപ്പക്കാരുടെ വീടിന് സമീപം 18ഓളം പശുവിന്റെ തലകള്‍ കണ്ടെത്തി എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

പിന്നാലെയെത്തിയ പോലീസുകാരന്‍ ഇവരെ മര്‍ദ്ദിക്കുകയും പശുവിനെ കടത്തിയെന്ന വകുപ്പില്‍ കേസെടുക്കുകയും ചെയ്തു. ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Advertisement