എഡിറ്റര്‍
എഡിറ്റര്‍
‘ഉത്തര്‍പ്രദേശില്‍ മമ്മി, നോര്‍ത്ത്ഈസ്റ്റില്‍ യമ്മി’; ബീഫ് വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് അസദുദ്ദീന്‍ ഒവൈസി
എഡിറ്റര്‍
Saturday 1st April 2017 10:54pm

ന്യൂദല്‍ഹി: ബി.ജെ.പി.യുടെ ബീഫ് നിരോധന നയത്തെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. നോര്‍ത്ത് ഈസ്റ്റിലും ഉത്തര്‍പ്രദേശിലും ബീഫിനോടുള്ള ബി.ജെ.പിയുടെ നിലപാട് രണ്ടാണെന്നും എം.പി കൂടിയായ ഒവൈസി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പശു ‘മമ്മി’യും നോര്‍ത്ത് ഈസ്റ്റിലെ പശു ‘യമ്മി’യുമാണെന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസം. ഇതിലൂടെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് നയമാണ് വ്യക്തമാകുന്നതെന്നും ഒവൈസി കൂട്ടി ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ഗോവധ നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ നാഗാലാന്‍ഡില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇത്തരിത്തിലുള്ള നടപടി സ്വീകരിക്കില്ലെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്.
‘അടുത്ത വര്‍ഷം പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ നാഗാലാന്‍ഡില്‍ യു.പിയിലേതുപോലുള്ള ബീഫ് നിരോധനം ഏര്‍പ്പെടുത്തില്ല. ഇവിടത്തെ അവസ്ഥ യു.പിയിലേതില്‍ നിന്നും വ്യത്യസ്തമാണ്, കേന്ദ്ര നേതാക്കള്‍ക്ക് അതറിയാം’ -നാഗാലാന്‍ഡ് ബി.ജെ.പി അധ്യക്ഷന്‍ വിസാസോലീ ലോങ്ഗു നേരത്തെ പറഞ്ഞത് ഇങ്ങനെയായിരുന്നു.


Don’t Miss: ഗുജറാത്തില്‍ ജീവപര്യന്തമെങ്കില്‍ ഛത്തീസ്ഗഡില്‍ വധശിക്ഷ! പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി


യു.പിക്ക് സമമായി ഉത്തരാഖണ്ഡ് ഉത്തരകാശി എന്നിവിടങ്ങളില്‍ ഗംഗാനദിക്കരിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെരുന്ന ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ ഉത്തരാഖണ്ഡ് ഗവണ്‍മെന്റും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത് യോഗി ആദിത്യനാഥിന് പൂര്‍ണപിന്തുണ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ക്ക് പൂട്ടിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമയാണ് ബീഫ് നിരോധിക്കില്ലെന്ന വാഗ്ദാനം ബി.ജെ.പി നല്‍കിയിരിക്കുന്നത്. ഈ സൂചനകള്‍ക്കെതിരെയാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്’ എന്ന ബിജെപി മുദ്രാവാക്യം വെറും നാടകം മാത്രമാണെന്നായിരുന്നു യോഗി ആദിത്യനാഥ് അധികാരത്തിലേറ്റ സമയത്ത് ഒവൈസിയുടെ പ്രതികരണം. മുസ്ലീങ്ങള്‍ രാജ്യത്തിനു ഭീഷണിയാണ് എന്ന നിലയിലാണ് ഉത്തര്‍പ്രദേശിലായാലും മറ്റെവിടെയായാലും അധികാരത്തിലെത്തിയശേഷം ബി.ജെ.പി പ്രചരിപ്പിക്കുന്നത് എന്നും ഒവൈസി പറഞ്ഞു.

Advertisement