എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ മൂന്ന് പശുവും രണ്ട് പശുകുട്ടികളും ചത്തു : സംഭവം ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍
എഡിറ്റര്‍
Friday 4th August 2017 12:14pm

ജിന്ദ് : രാജ്യം മുഴുവന്‍ പശുവിന്റെ പേരില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ സര്‍ക്കാറിന്റെ കീഴിലുള്ള പശു സംരക്ഷണകേന്ദ്രത്തില്‍ വൃത്തിഹീനമായ സാഹപര്യങ്ങളെ തുടര്‍ന്ന് മൂന്ന് പശുക്കളും രണ്ട് കിടാവുകളും ചത്തു.

തുടര്‍ച്ചയായ മഴയില്‍ സംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി നിലം ചതുപ്പായി മാറിയതാണ് പശുക്കളുടെ മരണകാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൃത്തിഹീനമായ അവസ്ഥയെ തുടര്‍ന്ന് പശുക്കള്‍ക്ക് രോഗം വരുകയും അവയെ താത്ക്കാലികമായി ജിന്ദിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.


Also Read: ‘എല്ലാം ഇമേജ് സൃഷ്ടിക്കാന്‍ ദിലീപ് ചെയ്തതാണ്, അത് തകര്‍ത്തത് തന്റെ ജീവിതമാണ്’;ദിലീപ് അപകടത്തില്‍ നിന്നും രക്ഷിച്ചെന്ന തരത്തില്‍ ശ്രദ്ധനേടിയ ജാസിര്‍ വെളിപ്പെടുത്തുന്നു


അവയില്‍പ്പെട്ട മൂന്ന് പശുക്കളും രണ്ട് കിടാവുകളുമാണ് മരിച്ചത്. നല്ല ചികിത്സ അവയ്ക്ക് നല്‍കിയിരുന്നെന്ന് ഡെപ്യുട്ടി ഡയറക്റ്ററും മൃഗസംരക്ഷകനുമായ രണ്‍വീര്‍ മാലിക്ക് പറഞ്ഞു

നേരത്തെ കനത്ത മഴയെത്തുടര്‍ന്ന് രാജസ്ഥാനിലെ ഗോശാലയില്‍ 700 ഓളം വരുന്ന പശുക്കള്‍ ചത്തിരുന്നു. വെള്ളം കയറി പശുക്കള്‍ക്കുള്ള വൈക്കോലുകള്‍ നശിച്ചതോടെ വിശന്നു വലഞ്ഞാണ് പല പശുക്കളും ചത്തത്. അണക്കെട്ടിലെ വെള്ളം പെട്ടെന്ന് തുറന്നു വിട്ടതിനാല്‍ മുപ്പതോളം വരുന്ന പശുക്കള്‍ നേരത്തെ ഒഴുക്കില്‍പ്പെട്ടും ചത്തിരുന്നു.

10500 പശുക്കളുള്ള പത്മേഡയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പശുക്കളുള്ള ഗോശാല. 18 ഗോശാലകളിലായി 39000 പശുക്കളും എരുമകളുമാണ് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ഉള്ളത്.

Advertisement