ആളില്ലെങ്കിലും തിയറ്ററുകളില്‍ പ്രദര്‍ശനമുണ്ട്; കാരണം ഇതാണ്
Cinema
ആളില്ലെങ്കിലും തിയറ്ററുകളില്‍ പ്രദര്‍ശനമുണ്ട്; കാരണം ഇതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th April 2020, 11:46 am

കോഴിക്കോട്: കൊവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് കലാ സാംസ്‌ക്കാരിക കായിക മേഖലകളൊക്കെ നിശ്ചലമായിരിക്കുകയാണ്.

സിനിമാ തിയറ്റുകള്‍ അടച്ചിട്ടു തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മാസത്തോളം ആവാറായി.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിട്ടിരുന്നു. മാര്‍ച്ച് 10 നാണ് തിയറ്ററുകളില്‍ അവസാനമായി പ്രദര്‍ശനം നടന്നത്.

പ്രദര്‍ശനം നിര്‍ത്തിവെച്ചെങ്കിലും തിയറ്ററുകള്‍ ഇപ്പോഴും പ്രവര്‍ത്തിപ്പേക്കണ്ട അവസ്ഥയാണ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും. ഒരാളുപോലുമില്ലാതെ ഒന്നിടവിട്ട ദിവസങ്ങളില്‍ തിയറ്റര്‍ പ്രവര്‍ത്തിക്കേണ്ടി വരും.

യന്ത്രങ്ങള്‍ക്കും, ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും സ്‌ക്രീനുകള്‍ക്കും കേടുപാട് സംഭവിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. അരമണിക്കൂറെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഉടമകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.