കൊവിഡ് വാക്‌സിന്‍; അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി
COVID-19
കൊവിഡ് വാക്‌സിന്‍; അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി
ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 8:46 pm

ന്യൂദല്‍ഹി: ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ നടക്കും. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

മരുന്നുപരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണ് ഇന്ത്യയില്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷണം നടന്നിരുന്നുവെങ്കിലും അതു പൂര്‍ണമായും വിദേശത്തായിരുന്നു.

സെറം-ഓക്സ്‌ഫോഡ് കൊവിഡ് ഷീല്‍ഡ് എന്നാണ് വാക്സിന്റെ പേര്.

വാക്സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍മ്മിക്കാന്‍ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ്, ഓക്സ്ഫോര്‍ഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെക്കയും തെരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള പരീക്ഷണ ഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ