സ്റ്റാഫുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉറപ്പുവരുത്തി അല്ലു; ചിലവ് ഏറ്റെടുത്ത് താരം
Entertainment news
സ്റ്റാഫുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉറപ്പുവരുത്തി അല്ലു; ചിലവ് ഏറ്റെടുത്ത് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th May 2021, 5:18 pm

ഹൈദരാബാദ്: 45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തി നടന്‍ അല്ലു അര്‍ജുന്‍. താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ഈയിടെയാണ് അല്ലുവിനും കൊവിഡ് സ്ഥിരീകരിച്ചത്.

വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന താരം രോഗ മുക്തി നേടിയ ശേഷം കുടുംബാംഗങ്ങളെയും മക്കളെയും കാണാന്‍ സാധിച്ച സന്തോഷവും ആരാധകരുമായി പങ്കുവച്ചിരുന്നു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് റിലീസ് ചെയ്യാനുള്ള അല്ലുവിന്റെ പുതിയ സിനിമ. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ചര്‍ച്ച നടത്തിയതിന് ശേഷം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നുമാണ് വിവരം.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ.

250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്റെ ക്യാമറ.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid vaccine confirmed to staff; Allu Arjun bears the cost