നെയ്മറും ഡിമരിയയും ഉള്‍പ്പെടെ പി.എസ്.ജി താരങ്ങള്‍ക്ക് കൊവിഡ് എന്ന് റിപ്പോര്‍ട്ട്; പേരുകള്‍ വെളിപ്പെടുത്താതെ ക്ലബ്ബ്
COVID-19
നെയ്മറും ഡിമരിയയും ഉള്‍പ്പെടെ പി.എസ്.ജി താരങ്ങള്‍ക്ക് കൊവിഡ് എന്ന് റിപ്പോര്‍ട്ട്; പേരുകള്‍ വെളിപ്പെടുത്താതെ ക്ലബ്ബ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd September 2020, 8:42 pm

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടക്കം മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നെയ്മര്‍ക്കൊപ്പം അര്‍ജന്റൈന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ ക്ലബ്ബ് അംഗങ്ങള്‍ എല്ലാവരും ക്വാറന്റീനിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് പി.എസ്.ജി ക്ലബ് ട്വീറ്റ് ചെയ്തു.

അതേസമയം രോഗം ബാധിച്ചവരുടെ പേരുകള്‍ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജി കളിച്ചിരുന്നു.

നിലവില്‍ രോഗം സ്ഥിരീകരിച്ചവരും ഈ കളിയിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതില്‍ കൊവിഡ് ഭീഷണി അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


ContentHighlights:covid to PSG players including Neymar and DiMaria; Club without disclosing names