40ല്‍ അധികം അഴുകിയ മൃതദേഹങ്ങള്‍ ഗംഗാ നദീ തീരത്ത്; യു.പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് അധികൃതര്‍
national news
40ല്‍ അധികം അഴുകിയ മൃതദേഹങ്ങള്‍ ഗംഗാ നദീ തീരത്ത്; യു.പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 7:38 pm

പട്‌ന: ഗംഗാ നദിയുടെ തീരത്ത് അഴുകിയ മൃതദേഹങ്ങള്‍ അടിഞ്ഞതായി റിപ്പോര്‍ട്ട്. ബീഹാറിലെ ബക്‌സാറിലാണ് സംഭവം. എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 40 ല്‍ അധികം ബോഡികളാണ് അഴുകിയനിലയില്‍ തീരത്തടിഞ്ഞത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീമാണ് ഇതെന്നാണ് പ്രാദേശിക ഭരണകൂടം ആരോപിക്കുന്നത്.

40-45 മൃതശരീരങ്ങളാണ് തീരത്തടിഞ്ഞതെന്ന് ചൗസ ജില്ലയിലെ ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പറഞ്ഞു. മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞതാവാമെന്നാണ് ഇദ്ദേഹം പറയുന്നത്. 100ന് അടുത്ത് മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു.

അഞ്ചു മുതല്‍ ഏഴ് ദിവസമെങ്കിലും മൃതദേഹങ്ങള്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ടാകുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥനായ കെ.കെ ഉപാധ്യയ പറയുന്നത്.
വാരണാസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ ആവാം മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തങ്ങളുടെ സംസ്‌ക്കാരമല്ലെന്നും ഉപാധ്യ പറഞ്ഞു.

രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്രയേറെ മൃതദേഹങ്ങള്‍ നദീ തീരത്തടിഞ്ഞത് വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Covid Panic In Bihar Town As Over 40 Bodies Wash Up On Banks Of Ganga