വീണ്ടും വില്ലനായി കൊവിഡ്; ഐ.എസ്.എല്ലിലെ മത്സരം മാറ്റിവെച്ചു
Sports News
വീണ്ടും വില്ലനായി കൊവിഡ്; ഐ.എസ്.എല്ലിലെ മത്സരം മാറ്റിവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th January 2022, 4:44 pm

കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നു നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്.സി മത്സരം മാറ്റിവെച്ചു. ടീമിലെ കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മത്സരം മാറ്റിവെച്ചത്.

എ.ടി.കെ മോഹന്‍ ബഗാന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വിവരം അറിയിച്ചിരിക്കുന്നത്.

ലീഗിന്റെ മെഡിക്കല്‍ ടീമുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ട്വീറ്റില്‍ എ.ടി.കെ വ്യക്തമാക്കിയിട്ടുണ്ട്.

കളിക്കാരുടേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ദധരുടെയും സേവനവും മോഹന്‍ ബഗാന്‍ തേടിയിട്ടുണ്ട്. ടീമിലെ ഏത് താരത്തിനാണ് കൊവിഡ് ബാധിച്ചതെന്ന കാര്യം എ.ടി.കെ ഇനിയും പുറത്ത് വിട്ടിട്ടില്ല.

ATK Mohun Bagan FC on Twitter: "Every #Mariners' mood right now! 🤩 # ATKMohunBagan #JoyMohunBagan #IndianFootball @ImPrabirDas @RoyKrishna21  https://t.co/yxSJKJHG1W" / Twitter

കൊവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണികളില്ലാത്ത സീസണാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടന്നുവരുന്നത്.

ഐ.എസ്.എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന 53ാമത് മത്സരമാണ് മാറ്റിവെച്ചത്. മത്സരം മറ്റൊരു തിയ്യതില്‍ നടത്തുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഗോവയിലെ ഫറ്റോര്‍ഡ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മോഹന്‍ ബഗാന്‍ ഇപ്പോള്‍ 15 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

എന്നാല്‍, മറുവശത്ത് കഴിഞ്ഞ 5 കളികളില്‍ നിന്നും ഒറ്റ ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഒഡീഷ എഫ്.സിയുടെ സ്റ്റാറ്റ്‌സ്. ടൂര്‍ണമെന്റില്‍ മികച്ച തുടക്കം നേടിയ ശേഷമായിരുന്നു ഒഡീഷ നിറം മങ്ങിയത്.

Highlights:Odisha FC beat SC East Bengal in ten-goal thriller

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid, Match between Odisha FC and ATK Mohan Bagan postponed