സംസ്ഥാനത്ത് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്ക വര്‍ധിക്കുന്നു
COVID-19
സംസ്ഥാനത്ത് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്ക വര്‍ധിക്കുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 20th June 2020, 6:00 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസാണിത്. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ അസുഖം ബാധിച്ചു.

ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗമുണ്ട്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശ്ശൂര്‍ 6, മലപ്പുറം – വയനാട് – തിരുവനന്തപുരം 5, കണ്ണൂര്‍, ആലപ്പുഴ – 4, ഇടുക്കി 1 – അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

ഇന്ന് 4217 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ കേരളത്തില്‍ 3039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 139402 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

ഇതില്‍ 2036 പേര്‍ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 37,137 സാംപിളുകള്‍ ശേഖരിച്ചു 37,012 എണ്ണം ഇതില്‍ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ