തിബോ ക്വോര്‍ട്ടോയ്ക്ക് നേരെ എലിയെ എറിഞ്ഞ് അത്‌ലറ്റിക്കോ ആരാധകര്‍; സ്വാഭാവിക സംഭവമെന്ന് താരം
Football
തിബോ ക്വോര്‍ട്ടോയ്ക്ക് നേരെ എലിയെ എറിഞ്ഞ് അത്‌ലറ്റിക്കോ ആരാധകര്‍; സ്വാഭാവിക സംഭവമെന്ന് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th February 2019, 1:16 pm

മാഡ്രിഡ്: ബെല്‍ജിയം ഗോള്‍കീപ്പറും അത്‌ലറ്റിക്കോ മാഡ്രിഡ് മുന്‍താരവുമായ തിബോ ക്വോര്‍ട്ടോയ്‌ക്കെതിരെ അരിശം മാറാതെ അത്‌ലറ്റിക്കോ ആരാധകര്‍. എലിയുടെ രൂപത്തിലുള്ള കളിപ്പാട്ടം എറിഞ്ഞും എലി എന്നു വിളിച്ചുകൊണ്ടുള്ള ചാന്റുകള്‍ മുഴക്കിയുമാണ് താരത്തെ മാഡ്രിഡ് ഡെര്‍ബിയില്‍ ആരാധകര്‍ വരവേറ്റത്.

ലാലിഗയില്‍ ഇന്നലെ നടന്ന അത്‌ലറ്റിക്കോ മാഡ്രിഡ്- റയല്‍ മാഡ്രിഡ് മത്സരത്തിനിടയിലാണ് സംഭവം. അത്‌ലറ്റിക്കോയുടെ താരമായിരുന്ന ക്വോര്‍ട്ട മൂന്ന് സീസണുകള്‍ കളിച്ചു. മികച്ച മത്സരമാണ് താരം കാഴ്ചവെച്ചത്. പിന്നീട് ഈ സീസണിലാണ് നഗരവൈരികളായ റയലിലേക്ക് താരം എത്തിയത്. അതുകൊണ്ടാണ് അത്‌ലറ്റിക്കോ ആരാധകര്‍ താരത്തെ കളിയാക്കികൊണ്ട് വരവേറ്റത്.

ALSO READ: മൂന്നാം ടി-20യില്‍ രണ്ട് റണ്‍സ് തോല്‍വി; സമ്പൂര്‍ണ്ണ പരാജയമേറ്റു വാങ്ങി ഇന്ത്യ

2011 മുതല്‍ 2014 വരെ 150 മത്സങ്ങളിലാണ് ക്വോര്‍ട്ട അത്‌ലറ്റിക്കോയുടെ വല കാത്തത്. പിന്നീട് ചെല്‍സിയിലേക്ക് പോയ താരം കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലിലെത്തി.

വാന്റ മെട്രോ പോളിറ്റനയ്ക്ക് മുമ്പില്‍ ക്വോര്‍ട്ട 154 മത്സരങ്ങള്‍ എന്നെഴുതിയ ഫലകത്തിന് മുകളില്‍ ബിയര്‍ കുപ്പികളേയും എലികളേയും വെച്ചിരിക്കുകയാണ് ആരാധകര്‍.

ഇതൊന്നും കാര്യമാക്കുന്നില്ലെന്നും ഇതെല്ലാം ഫുട്‌ബോളില്‍ സാധാരണയാണെന്നും സംഭവത്തോട് ക്വോര്‍ട്ടാ പ്രതികരിച്ചു.