ശശി തരൂരിന് ആശ്വാസം; മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിനെതിരായ കേസിലെ വാറന്റിന് സ്റ്റേ
national news
ശശി തരൂരിന് ആശ്വാസം; മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിനെതിരായ കേസിലെ വാറന്റിന് സ്റ്റേ
ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 7:11 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഹാജരാവാതിരുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പുറപ്പെടുവിച്ച വാറന്റിന് ദല്‍ഹി കോടതിയുടെ സ്റ്റേ.

മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെ പോലെയാണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് ഈ മാസം 27ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച് ജാമ്യം ലഭിക്കാവുന്ന വാറന്റ് കോടതി പുറപ്പെടുവിച്ചത്.

ഈ വാറന്റാണ് ദല്‍ഹി കോടതി സ്റ്റേ ചെയ്തത്. കോടതിയില്‍ ഹാജരാവുന്നതിന് ഒപ്പം 5000 രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഒക്ടോബറിലാണ് ശശി തരൂര്‍ എം.പി നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബര്‍ പരാതി നല്‍കിയത്. തന്റെ മതവികാരം വ്രണപ്പെട്ടു എന്നാണ് ബബ്ബാര്‍ പരാതിയില്‍ പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയത്. മോദി ”ശിവലിംഗത്തിലിരിക്കുന്ന തേള്‍” ആണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് ആര്‍.എസ്.എസുകാരന്‍ പറഞ്ഞതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട് എടുക്കാനും ചെരിപ്പുകൊണ്ട് അടിക്കാനും വയ്യാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video